തനിക്ക് ഏറെ പ്രിയപ്പെട്ട മമ്മൂക്കയെ കുറിച്ച് പറയുകയാണ് നിരഞ്ജന അനൂപ്.
ഒരു മാലാഖയെ പോലെയാണ് മമ്മൂട്ടി എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ ഭീഷ്മ പര്‍വ്വത്തിലെ മൈക്കിളപ്പയുമായി താരതമ്യം ചെയ്യുന്നു നടി.മൈക്കിളപ്പയെ പോലെ ഒരാള്‍ കുടുംബത്ത് വേണമെന്ന് നമ്മള്‍ ആഗ്രഹിക്കില്ലേ. ഭീഷ്മയില മമ്മൂക്കയെ കാണുമ്പോള്‍ ആ ഒരു ഫീല്‍ ആയിരുന്നു എന്ന് നിരഞ്ജന പറയുന്നു.
' പുത്തന്‍ പണത്തില്‍ ഒരുമിച്ചഭിനായിക്കാനും പറ്റി. എന്റെ അരങ്ങേറ്റ ചിത്രത്തിലും മമ്മൂക്ക ആയിരുന്നു ഗസ്റ്റ്. എന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം ഒരു അനുഗ്രഹമായി മമ്മൂക്ക ഉണ്ടായിട്ടുണ്ട്. മമ്മൂക്കയ്ക്ക് ഒരു എയ്ഞ്ചലിക് പ്രസന്‍സ് ആണ് എപ്പോഴും. എനിക്ക് മാത്രമല്ല, മമ്മൂക്കയെ അറിയാവുന്ന എല്ലാവര്‍ക്കും അങ്ങനെ ആവും'-എന്നാണ് മമ്മൂട്ടിയെ കുറിച്ച് നിരഞ്ജന പറഞ്ഞത്.