നയൻതാരയുടെ 'നെട്രിക്കൺ' വരുന്നു, ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് വിഘ്‌നേഷ് ശിവൻ !

കെ ആര്‍ അനൂപ്

വെള്ളി, 23 ഒക്‌ടോബര്‍ 2020 (15:13 IST)
നയൻതാരയുടെ പുതിയ ചിത്രമാണ് 'നെട്രിക്കൺ'. നയൻസ് പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചിത്രത്തിന്റെ നിർമ്മാതാവ് വിഘ്‌നേഷ് ശിവൻ പുറത്തുവിട്ടു. മുഖത്ത് മുറിവുകളും കയ്യിൽ ആയുധവുമായി നിൽക്കുന്ന നടിയുടെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
 
താരത്തിന്റെ 65-മത്തെ ചിത്രംകൂടിയാണിത്. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരമായ അജ്മല്‍ അമീറും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. നെട്രിക്കൺ ഒരു ത്രില്ലർ സിനിമയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍