'വീട്ടില്‍ ഏറ്റവും കുറുമ്പ് ആര്‍ക്കാ'; കിടിലന്‍ മറുപടിയുമായി മോഹന്‍ലാല്‍ (വീഡിയോ)

രേണുക വേണു

വ്യാഴം, 30 ഒക്‌ടോബര്‍ 2025 (16:45 IST)
Mohanlal

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' സിനിമയുടെ പൂജ ചടങ്ങുകള്‍ നടന്നു. നടന്‍ മോഹന്‍ലാല്‍ കുടുംബസമേതമാണ് പരിപാടിക്ക് എത്തിയത്. 
 
പൂജ ചടങ്ങിനു ശേഷം മാധ്യമപ്രവര്‍ത്തകര്‍ മോഹന്‍ലാലിനോടു ചില രസകരമായ ചോദ്യങ്ങള്‍ ചോദിച്ചു. അതിലൊന്നാണ് പ്രണവ് മോഹന്‍ലാല്‍ ആണോ വിസ്മയ മോഹന്‍ലാല്‍ ആണോ വീട്ടില്‍ ഏറ്റവും കൂടുതല്‍ കുറുമ്പുള്ള വ്യക്തി എന്നാണ്. അതിനു മോഹന്‍ലാല്‍ നല്‍കിയ മറുപടി ആരാധകരെ ചിരിപ്പിക്കുകയാണ്. വീട്ടില്‍ ഏറ്റവും കുറുമ്പ് ഇവര്‍ക്ക് രണ്ടുപേര്‍ക്കും അല്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. പകരം താനാണ് കുറുമ്പന്‍ എന്ന് ലാല്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം മോഹന്‍ലാലിനു ഇഷ്ടപ്പെട്ടിട്ടില്ലെന്ന് ശരീരഭാഷയില്‍ നിന്ന് വ്യക്തമാണ്. 
 


മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര മോഹന്‍ലാല്‍, മകന്‍ പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ ചടങ്ങിലെ ശ്രദ്ധാകേന്ദ്രങ്ങളായിരുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം സിനിമയില്‍ ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ആന്റണിയും ഈ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍