മോഹൻലാൽ പിന്മാറി, ജോഷിയുടെ റമ്പാനാവുക അമ്പാനോ?

അഭിറാം മനോഹർ

വെള്ളി, 21 ജൂണ്‍ 2024 (13:33 IST)
Rambaan, Ambaan
മലയാളസിനിമയില്‍ ഒട്ടേറെ ഹിറ്റ് സിനിമകള്‍ നല്‍കിയ കൂട്ടുക്കെട്ടാണ് ജോഷി- മോഹന്‍ലാല്‍ കൂട്ടുക്കെട്ട്. മലയാള സിനിമയിലെ ഏറ്റവും സീനിയര്‍ ഡയറക്ടര്‍ എന്ന ടാഗ് ഉള്ളപ്പോഴും ഇപ്പോഴും ശക്തമായ മാസ് സിനിമകള്‍ മലയാളികള്‍ക്ക് നല്‍കാന്‍ സാധിക്കുന്ന ജോഷിക്കൊപ്പം മോഹന്‍ലാല്‍ വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വളരെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ സിനിമകള്‍ക്ക് ശേഷം ചെമ്പന്‍ വിനോദ് എഴുതുന്ന തിരക്കഥയെന്നും ജോഷി- മോഹന്‍ലാല്‍ സിനിമയായ റമ്പാന്റെ ഹൈപ്പ് കൂട്ടിയിരുന്നു. എന്നാല്‍ സിനിമയില്‍ നിന്നും മോഹന്‍ലാല്‍ പിന്മാറിയെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
 
ഇപ്പോഴിതാ സിനിമയില്‍ നായകനായി ആവേശത്തില്‍ അമ്പാനെന്ന കഥാപാത്രം ചെയ്ത് ശ്രദ്ധേയനായ സജിന്‍ ഗോപു എത്തുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ആവേശത്തിന്റെ വന്‍ വിജയത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്റെ തിരക്കഥയില്‍ സജിന്‍ ഗോപു നായകനാകുന്ന സിനിമയുടെ ചിത്രീകരണം അണിയറയില്‍ നടക്കുന്നതിനിടെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത.
 
 മാസ്- ആക്ഷന്‍ എന്റര്‍ടൈനര്‍ ജോണറിലാണ് റമ്പാന്‍ എന്ന സിനിമ ഒരുങ്ങുന്നത്. നാടന്‍ ഇടി പ്ലസ് ഫോറിന്‍ ഇടി എന്നായിരുന്നു സിനിമയെ പറ്റി ചെമ്പന്‍ വിനോദ് തന്നെ പ്രതികരിച്ചിരുന്നത്. ചെമ്പോസ്‌കി മോഷന്‍ പിക്‌സ്‌ചേഴ്‌സ്, ഐന്‍സ്റ്റീന്‍ മീഡിയ,നെക്ക് സ്റ്റല്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചെമ്പന്‍ വിനോദ് ജോസ്,ഐന്‍സ്റ്റീന്‍ സാക് പോള്‍,ശൈലേഷ് ആര്‍ സിങ്ങ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍