മീന, മീര ജാസ്മിന്‍ തുടങ്ങിയവരെ ഈ കഥാപാത്രത്തിലേക്ക് പരിഗണിച്ചിട്ടുണ്ടായിരുന്നു. മീര അഭിനയിക്കുന്ന കാര്യത്തില്‍ ഏതാണ്ട് തീരുമാനമാകുകയും ചെയ്തിരുന്നു. എന്നാല്‍ ഒടുവില്‍ ആ കഥാപാത്രം നദിയ മൊയ്തുവിലേക്ക് എത്തുകയാണ്. നോക്കെത്താദൂരത്ത് കണ്ണുംനട്ട്, കൂടുംതേടി, കണ്ടു കണ്ടറിഞ്ഞു, പഞ്ചാഗ്‌നി തുടങ്ങിയ ചിത്രങ്ങളിലാണ് മോഹന്‍ലാലും നദിയ മൊയ്തുവും മുമ്പ് ഒരുമിച്ചിട്ടുള്ളത്.
ദിലീഷ് പോത്തന്‍, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.