നവാഗതനായ നിഥിൻ രഞ്ജി പണിക്കർ ആദ്യമായി ഒരുക്കുന്ന മമ്മൂട്ടിചിത്രമായ കസബ ഉടൻ തീയറ്ററിലേക്ക്. ഒപ്പം പ്രേക്ഷകർ ശ്വാസമടക്കി കാത്തിരുന്ന മോഹൻലാലിന്റെ പുലിമുരുകനും എത്തുന്നു. രണ്ടു സിനിമയുടേയും റിലീസിംഗ് ഒരേ ദിവസമാണെന്നാണ് റിപ്പോർട്ടുകൾ. ഈദ് സീസണിൽ പ്രേക്ഷകർക്കു വിരുന്നൊരുക്കുന്ന ഇരു സിനിമകൾക്കുമുള്ള കാത്തിരിപ്പിലാണ് മലയാളക്കര.
കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കരുടെ മകൻ നിഥിൻ രഞ്ജിപണിക്കര്‍ ആദ്യമായി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. രാജന് സക്കറിയ എന്ന ശക്തനായ പൊലിസ് ഒഫീസറുടെ വേഷത്തിലാണ് കസബ എന്ന ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ചിത്രത്തില്‍ പ്രശസ്ത നടന് ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് മമ്മൂട്ടിയുടെ നായിക.