വിവാഹവാര്‍ഷികത്തിനു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വിദ്യാസാഗര്‍ യാത്രയായി; മീനയെ തനിച്ചാക്കി !

ബുധന്‍, 29 ജൂണ്‍ 2022 (10:42 IST)
നടി മീനയുടെ ജീവിതപങ്കാളി വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് വിദ്യാസാഗര്‍ അന്തരിച്ചത്. വിദ്യാസാഗറിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 
 
2009 ജൂലൈ 12 നാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. 13-ാം വിവാഹ വാര്‍ഷികത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് വിദ്യാസാഗറിന്റെ മരണം. അടുത്ത മാസം 12 ന് ഇരുവരും ഒന്നായിട്ട് 13 വര്‍ഷം തികയാനിരിക്കെയാണ് മീനയെ തനിച്ചാക്കി വിദ്യാസാഗര്‍ ജീവിതത്തോട് വിടപറഞ്ഞത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍