'കുഞ്ഞാലി മരക്കാര്‍ ഒരു വ്യക്തിയല്ല ഒരാശയമാണ്'; സിനിമയെക്കുറിച്ച് സംവിധായകന്‍ ഷാജി കൈലാസ്

കെ ആര്‍ അനൂപ്

വ്യാഴം, 2 ഡിസം‌ബര്‍ 2021 (08:50 IST)
മരക്കാരിനെ വരവേറ്റ് സിനിമ ലോകം. ആദ്യം തന്നെ മോഹന്‍ലാലും മറ്റ് അണിയറ പ്രവര്‍ത്തകരും തിയേറ്ററുകളില്‍ ഏത്തി അഭിനേതാക്കളും സിനിമ കണ്ടു. സിനിമയെക്കുറിച്ച് പറയുകയാണ് ഷാജി കൈലാസ്.
കുഞ്ഞാലി മരക്കാര്‍ ഒരു വ്യക്തിയല്ല ഒരാശയമാണ് ഒരിക്കലും തോല്‍ക്കില്ല എന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്നവന്റെ ആരവമാണെന്ന് ഷാജി കൈലാസ്.
 
ഷാജി കൈലാസിന്റെ വാക്കുകളിലേക്ക് 
 
ചരിത്രമാവട്ടെ..ചരിത്രങ്ങളുടേയും ചരിത്രം..
 
കേരളത്തിന്റെ കടല്‍ ഞരമ്പുകളില്‍ കപ്പലോട്ടങ്ങളുടെ ഇതിഹാസങ്ങള്‍ തീര്‍ത്ത ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ കാഹളങ്ങള്‍ക്കു കാതോര്‍ക്കുകയായി.വിദേശി പടയെ സാമൂതിരിയുടെ മണ്ണില്‍ നിന്നും തുരത്തുമെന്ന ദൃഢ പ്രതിജ്ഞ ട്രെയ്‌ലറില്‍ കണ്ടപ്പോള്‍ കോരിത്തരിച്ചു പോയി.
ലോകനിലവാരമുള്ള സാങ്കേതികത്തികവുകള്‍ മലയാളത്തിലും സാധ്യമാകും എന്ന് തെളിയിച്ച പ്രിയദര്‍ശനും എന്നും വിജയങ്ങളുടെ മേഘനിര്‍ഘോഷങ്ങള്‍ തീര്‍ക്കാറുള്ള മോഹന്‍ലാലിനും ഈ ബിഗ് ബജറ്റ് ചിത്രത്തെ മലയാളിക്ക് സമ്മാനിക്കുന്ന ആശീര്‍വാദിനും ആന്റണി പെരുമ്പാവൂരിനും എന്റെ ഹൃദയത്തില്‍ നിന്നൊരു ദഫ്മുട്ട്.
 
ഇതൊരു ചരിത്രമാവട്ടെ.ചരിത്രങ്ങളുടെ ചരിത്രം വീരേതിഹാസങ്ങളുടെ ചരിത്രം..വിസ്മയങ്ങളുടെ ചരിത്രം..കുഞ്ഞാലി മരക്കാര്‍ ഒരു വ്യക്തിയല്ല..ഒരാശയമാണ്..ഒരിക്കലും തോല്‍ക്കില്ല എന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്നവന്റെ ആരവം..

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍