ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മഞ്ജുവാര്യരുടെ പ്രായം എത്രയെന്ന് അറിയാമോ ? ആശംസകളുമായി സിനിമ താരങ്ങള്‍

കെ ആര്‍ അനൂപ്

ശനി, 10 സെപ്‌റ്റംബര്‍ 2022 (11:28 IST)
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ഇന്ന് പിറന്നാള്‍. പിറന്നാള്‍ ആശംസകളുമായി സിനിമാലോകം. 10 സെപ്റ്റംബര്‍ 1978ന് ജനിച്ച താരത്തിന് 44 വയസ്സ് പ്രായമുണ്ട്.
 
1995-ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജു അഭിനയലോകത്തേക്ക് എത്തിയത്.18 വയസ്സ് പ്രായമുള്ളപ്പോള്‍ ദിലീപിന്റെ നയികിയായി സല്ലാപം എന്ന ചിത്രത്തില്‍ തൊട്ടടുത്ത വര്‍ഷം അഭിനയിച്ചു. ദിലീപു മായുള്ള വിവാഹശേഷം സിനിമ വിട്ട നടി 14 വര്‍ഷങ്ങള്‍ക്കു ശേഷം 2012 ഒക്ടോബര്‍ 24-നാണ് വീണ്ടും അരങ്ങിലെത്തിയത്.ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് നടി നൃത്തം അവതരിപ്പിച്ചത്.2014-ല്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ഗംഭീരമായ തിരിച്ചുവരവാണ് മഞ്ജു വാര്യര്‍ നടത്തിയത്.
മഞ്ജു വാര്യരുടെ ബഹുഭാഷാ ചിത്രമായ ആയിഷ ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും.അജിത്തിന്റെ 61-ാമത് ചിത്രം ഒരുങ്ങുകയാണ്, നടന്‍ തുടര്‍ച്ചയായ മൂന്നാം തവണയും സംവിധായകന്‍ എച്ച് വിനോദുമായി കൈകോര്‍ക്കുന്നു. 'എകെ 61' ല്‍ നായിക മഞ്ജുവാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍