മമ്മൂട്ടിയുടെ മകന്റെയും രജനികാന്തിന്റെ മരുമകന്റെയും ജന്മദിനം ഒരേദിവസം !

ബുധന്‍, 28 ജൂലൈ 2021 (08:53 IST)
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുള്ള സൂപ്പര്‍താരങ്ങളാണ് രജനികാന്തും മമ്മൂട്ടിയും. ഇരുവരുടെയും കുടുംബങ്ങളില്‍ നിന്ന് പിന്നെയും സൂപ്പര്‍താരങ്ങള്‍ ഉദയം ചെയ്തു. ആ സൂപ്പര്‍താരങ്ങളുടെ ജന്മദിനം ഒരേദിവസം തന്നെ ! മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും രജനികാന്തിന്റെ മരുമകന്‍ ധനുഷിന്റെയും ജന്മദിനമാണ് ഇന്ന്. 
 
1985 ജൂലൈ 28 നാണ് മമ്മൂട്ടി-സുല്‍ഫത്ത് ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞായി ദുല്‍ഖര്‍ ജനിക്കുന്നത്. ആരാധകര്‍ സ്‌നേഹത്തോടെ 'ഡീക്യൂ' എന്നു വിളിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് 36-ാം ജന്മദിനം ആഘോഷിക്കുകയാണ്. 2012 ല്‍ പുറത്തിറങ്ങിയ സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സിനിമയിലെത്തുന്നത്. പിന്നീട് തെന്നിന്ത്യന്‍ സിനിമാലോകത്ത് താരം സജീവമായി. 
 
ദുല്‍ഖറിനേക്കാള്‍ രണ്ട് വയസ് കൂടുതലാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷിന്. 1983 ജൂലൈ 28 ന് ജനിച്ച ധനുഷിന്റെ 38-ാം ജന്മദിനമാണ് ഇന്ന്. 2004 ലാണ് രജനികാന്തിന്റെ മകള്‍ ഐശ്വര്യയെ ധനുഷ് വിവാഹം കഴിക്കുന്നത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍