പുതിയ നിയമം ഒരു സോഷ്യൽ ത്രില്ലറാണ്. മിശ്രവിവാഹത്തിൻറെ പ്രശ്‌നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. ലൂയിസ് പോത്തൻ എന്ന അഭിഭാഷകനായി മമ്മൂട്ടിയും ഭാര്യ വാസുകിയായി നയൻതാരയും അഭിനയിക്കുന്നു. ഷീലു ഏബ്രഹാമാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രമുഖ തിരക്കഥാകൃത്ത് എസ് എൻ സ്വാമി ചിത്രത്തിൽ വില്ലനായി വരുന്നു എന്നും റിപ്പോർട്ടുണ്ട്.
ധ്രുവം, അപരിചിതൻ, ദ്രോണ തുടങ്ങിയ മമ്മൂട്ടി സിനിമകൾക്ക് പിന്നിലെ പ്രധാന വ്യക്തി എ കെ സാജനാണ്. സാജൻ പുതിയ നിയമത്തിൻറെ കഥ പറഞ്ഞപ്പോൾ തന്നെ മറ്റ് സിനിമകളെല്ലാം മാറ്റിവച്ച് ഇതിൽ അഭിനയിക്കാൻ മമ്മൂട്ടി തയ്യാറാവുകയായിരുന്നു. എ കെ സാജൻറെ ചിത്രത്തിൽ നയൻസ് അഭിനയിക്കുന്നത് ഇതാദ്യമാണ്.