'പടം പൊട്ടിയാലും വേണ്ടില്ല ഈ ടീസർ ഒന്ന് ഒഴുവാക്കി തരുമോ' ? കസബയുടെ ടീസറിന് റെക്കോർഡ് ട്രോൾ

ഞായര്‍, 26 ജൂണ്‍ 2016 (16:10 IST)
മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിന് ട്രോളുകളുടെ ആറാട്ടാണ്. ചിത്രത്തിന്റെ പോസ്റ്റർ ഇറക്കിയപ്പോൾ ലഭിച്ച ട്രോൾ ഇപ്പോൾ ഒന്നുമല്ല. കാരണം ചിത്രത്തിന്റെ ടീസർ തന്നെ. 
95 ശതമാനം പേരും ടീസർ കണ്ടത് ട്രോളാൻ‌ വേണ്ടിയാണത്രെ.
 
28 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ മൂന്ന് ഷോട്ടുകളാണ് ഉള്ളത്. ഈ മൂന്നു ഷോട്ടുകളും ആയുധമാക്കിയാണ് ട്രോളന്മാരുടെ ‘അറ്റാക്ക്’. അതേസമയം, കസബയുടെ ടീസര്‍ യൂട്യൂബിലും തരംഗമായിരിക്കുകയാണ്. ശനിയാഴ്ച യൂട്യൂബില്‍ അപ്‌ലോഡ്ചെയ്ത ടീസര്‍ 3.9 ലക്ഷം പേരാണ് കണ്ടത്
 
പടം പൊട്ടിയാലും വേണ്ടില്ല ഇനി ട്രോളാതിരുന്നാല്‍ മതിയെന്നാണ് ഇപ്പോള്‍ മമ്മൂക്ക ആഗ്രഹിക്കുന്നത്. എന്തായാലും ട്രോളുകള്‍ ചിത്രത്തിന്റെ പ്രൊമോഷനെ നല്ല രീതിയില്‍ സഹായിക്കുന്നുണ്ടുന്നുള്ള കാര്യം ഉറപ്പാണ്. ടീസര്‍ പുറത്തിറങ്ങിയപ്പോഴുള്ള രസകരമായ ട്രോള്‍ കാണൂ...























































































































































































































വെബ്ദുനിയ വായിക്കുക