മമ്മൂട്ടിയുടെ ജന്മനക്ഷത്രം അറിയുമോ? ഇതാണ് പ്രത്യേകത

ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (09:38 IST)
മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് മമ്മൂട്ടി എന്ന പേര്. കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള സിനിമയുടെ ഓരോ ചലനങ്ങളും മമ്മൂട്ടി അറിയുന്നുണ്ട്. എഴുപതാം വയസ്സിലും മുപ്പതിന്റെ ചെറുപ്പമാണ് മമ്മൂട്ടിയെ മലയാള സിനിമയില്‍ വ്യത്യസ്തനാക്കുന്നത്. എല്ലാ കാര്യങ്ങളിലും പൂര്‍ണത വേണമെന്ന് ശഠിക്കുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടി. സ്വയം രാകിമിനുക്കി അഭിനയത്തിലും ജീവിതത്തിലും ഓരോ ദിവസവും മെച്ചപ്പെടാന്‍ ആഗ്രഹിക്കുന്ന മനുഷ്യന്‍. 
 
1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടി ജനിച്ചത്. പി.ഐ.മുഹമ്മദ്കുട്ടി എന്നാണ് മമ്മൂട്ടിയുടെ പേര്. വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിയുടെ ജനനം. ജാതകവശാല്‍ തന്നെ പെര്‍ഫക്ഷനിസ്റ്റാണ് മമ്മൂട്ടി. ഇതേ പെര്‍ഫക്ഷനാണ് മമ്മൂട്ടിയെ ഇപ്പോഴും ഔട്ട്‌ഡേറ്റഡ് ആക്കാതെ സിനിമയില്‍ പിടിച്ചുനിര്‍ത്തുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍