നവാഗതയായ രതീന പി.ടി. സംവിധാനം ചെയ്ത പുഴു സോണി ലിവില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സോണി ലിവില്‍ ചിത്രത്തിനു ഇപ്പോഴും കാഴ്ചക്കാര്‍ ഏറെയാണ്. പുഴുവില്‍ വളരെ ശക്തമായ കഥാപാത്രമാണ് മാസ്റ്റര്‍ വാസുദേവ് അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മകനായി പ്രേക്ഷകരുടെ ശ്രദ്ധ കയ്യടി നേടാന്‍ വാസുദേവിന് സാധിച്ചു. പുഴു സിനിമയുടെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടി ദേഷ്യപ്പെട്ട അനുഭവം തുറന്നുപറയുകയാണ് വാസുദേവ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വാസുദേവ് ഈ സംഭവം വെളിപ്പെടുത്തിയത്.
'പൊതുവെ മമ്മൂക്ക സെറ്റില്‍ വരുമ്പോള്‍ എല്ലാവരും സൈലന്റാണ്. ചിലപ്പോഴൊക്കെ മമ്മൂക്ക ദേഷ്യപ്പെടാറുണ്ട്. പക്ഷേ അത് കുറച്ച് സമയത്തേക്കേ നില്‍ക്കൂ. പിന്നെ അദ്ദേഹം കൂളാകും. സിനിമയില്‍ എന്റെ കാല് മുറിഞ്ഞ സീനില്‍ ഒരു സ്പ്രേ അടിക്കുന്നുണ്ട്. അത് രണ്ട് മൂന്ന് ആംഗിളില്‍ നിന്ന് ഷൂട്ട് ചെയ്തു. സീന്‍ കഴിഞ്ഞപ്പോള്‍ മമ്മൂക്ക ആ സ്പ്രേ മണത്തുനോക്കി. ഇത് എന്താണെന്ന് ചോദിച്ചു. വോളിനി ആണെന്ന് അവര്‍ പറഞ്ഞപ്പോള്‍ മമ്മൂക്ക ദേഷ്യപ്പെട്ടു. എന്റെ കാലിലേക്ക് അത് തുടര്‍ച്ചയായി അടിക്കുകയാണല്ലോ അതുകൊണ്ടായിരുന്നു മമ്മൂക്ക ദേഷ്യപ്പെട്ടത്,' വാസുദേവ് പറഞ്ഞു.