ബിലാലിനു ശേഷം ത്രില്ലടിപ്പിക്കാൻ മമ്മൂട്ടിയുടെ മറ്റൊരു അവതാരം?!

ചിപ്പി പീലിപ്പോസ്

വെള്ളി, 3 ജനുവരി 2020 (13:38 IST)
മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബിലാൽ ജോൺ കുരിശിങ്കൽ എന്ന അഡാറ് പടത്തിനു ശേഷം മറ്റൊരു അവതാരം കൂടി പിറവിയെടുക്കും. വരുന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ അൽഫോൺസ് പുത്രനും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കും. ക്രൈം ത്രില്ലർ ഈ വര്‍ഷം സാധ്യമാകുമെന്നാണ് സൂചന. 
 
പ്രേമത്തിനു ശേഷം ഈ പ്രൊജക്ടിനെ കുറിച്ച് ചർച്ച വന്നിരുന്നു. എന്നാൽ, മമ്മൂട്ടി മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാൽ ഒന്നും നടന്നില്ല. പുതിയ റിപ്പോർട്ട് പ്രകാരം അൽ‌ഫോൺസ് പുത്രൻ മമ്മൂട്ടിയുമായി കുടിക്കാഴ്ച നടത്തുമെന്നാണ് സംസാരം. ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ വന്നിട്ടില്ല.
 
ഇതൊരു മള്‍ട്ടി ലിംഗ്വല്‍ പ്രൊജക്ടായിരിക്കുമെന്നും കേള്‍ക്കുന്നു. മലയാളത്തിലും തമിഴിലുമായി ഒരേസമയം ചിത്രീകരിക്കും. രണ്ടുഭാഷകളിലും മമ്മൂട്ടി തന്നെയായിരിക്കും നായകന്‍. മാത്രമല്ല, ഇതൊരു ബിഗ് ബജറ്റ് സിനിമയായിരിക്കും. 20 കോടിക്ക് മുകളിലായിരിക്കും നിര്‍മ്മാണച്ചെലവ്. ബിലാലിനു ശേഷം മമ്മൂട്ടിയുടേതായി വരുന്ന സ്റ്റൈലിഷ് ത്രില്ലറായിരിക്കും ഇത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍