ആരാധകരുടെ കുഞ്ഞിക്ക തമിഴില്‍ തകര്‍ക്കാന്‍ പോവുകയാണ്. അതും ആക്‍ഷന്‍ ചിത്രങ്ങളുടെ സംവിധായകന്‍ ലിംഗുസ്വാമിയുടെ ചിത്രത്തില്‍. സൂര്യയുടെ ആക്‍ഷന്‍ ഫിലിം അഞ്ചാന് ശേഷം ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ഇനി ഏഴാം നാള്‍ എന്ന സിനിമയിലാണ് ദുല്‍ഖര്‍ പ്രധാനവേഷത്തിലെത്തുന്നത്. സൂര്യയുടെ സഹോദരന്‍ കാര്‍ത്തിയാണ് നായകന്‍.
ലിംഗുസ്വാമി സൂര്യയ്ക്ക് വേണ്ടി തയാറാക്കിയ കഥയാണ് ഇനി ഏഴാം നാള്‍. എന്നാല്‍ കാര്‍ത്തി നായകനാകുന്നതാണ് നല്ലതെന്ന് സൂര്യ നിര്‍ദ്ദേശിക്കുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ‘വായ് മൂടി പേശവോം’ തമിഴില്‍ മികച്ച പ്രതികരണമുണ്ടാക്കിയിരുന്നു. ലിംഗുസ്വാമിയുടെ ചിത്രം ദുല്‍ഖറിന് തമിഴില്‍ മികച്ച മൈലേജ് നല്‍കുമെന്നാണ് പ്രതീക്ഷ.