പ്രതിഫലം കുത്തനെ കുറച്ച് രശ്‌മിക, കൂട്ടി ധനുഷ്! കുബേരയ്ക്കായി താരങ്ങൾ വാങ്ങിയത്

നിഹാരിക കെ.എസ്

വെള്ളി, 20 ജൂണ്‍ 2025 (09:27 IST)
കാത്തിരിപ്പുകൾക്കൊടുവിൽ ധനുഷിന്റെ തെലുങ്ക് ചിത്രം കുബേര റിലീസിനൊരുങ്ങുകയാണ്. ധനുഷിനൊപ്പം നാ​ഗാർജുനയും രശ്മിക മന്ദാനയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. തെലുങ്ക് കൂടാതെ, തമിഴ്, മലയാളം, ഹിന്ദി വേർഷനുകളിലും സിനിമ ഇറങ്ങും. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന താരങ്ങളുടെ പ്രതിഫലം സംബന്ധിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 120 കോടി ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്.
 
ദേവ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ധനുഷ് എത്തുന്നത്. ചിത്രത്തിന്റെ ബജറ്റിന്റെ 36 ശതമാനമാണ് ധനുഷ് പ്രതിഫലമായി കൈപ്പറ്റിയതെന്നാണ് റിപ്പോർട്ട്. നിലവിൽ 30 കോടി രൂപയാണ് ചിത്രത്തിൽ അഭിനയിക്കുന്നതിനായി ധനുഷ് വാങ്ങിയിരിക്കുന്നത്. പണക്കാരനായും ദരിദ്രനായും രണ്ട് ​ഗെറ്റപ്പിലാണ് ധനുഷ് ചിത്രത്തിലെത്തുക.
 
ദീപക് എന്ന കഥാപാത്രമായാണ് നാ​ഗാർജുന ചിത്രത്തിലെത്തുന്നത്. ധനുഷ് കഴിഞ്ഞാൽ ചിത്രത്തിന് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്നത് നാ​ഗാർജുനയാണ്. 14 കോടിയാണ് ചിത്രത്തിനായി നാ​ഗാർജുന വാങ്ങിയതെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വ്യത്യസ്തമാർന്ന കഥാപാത്രമാണ് ചിത്രത്തിലെ നായിക രശ്മികയുടേത്. സമീറ എന്ന കഥാപാത്രമായാണ് രശ്മിക ചിത്രത്തിലെത്തിയത്. ധനുഷിനും നാ​ഗാർജുനയ്ക്കുമൊപ്പം ഇതാദ്യമായാണ് രശ്മിക സ്ക്രീൻ പങ്കിടുന്നത്.
 
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക ആയിട്ടു കൂടി രശ്മിക കുബേരയ്ക്കായി അഞ്ച് കോടിയിൽ താഴെയാണ് ശമ്പളം വാങ്ങിയതെന്നാണ് റിപ്പോർട്ട്. നാല് കോടി രൂപയാണ് ചിത്രത്തിനായി രശ്മിക കൈപ്പറ്റിയതെന്നാണ് റിപ്പോർട്ട്. പുഷ്പ 2വിനായി രശ്മിക 10 കോടിയാണ് കൈപ്പറ്റിയത്. ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 20നാണ് തിയറ്ററുകളിലെത്തുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍