'രണ്ട് സിനിമകള്‍ റിലീസായ വര്‍ഷം';2022ല്‍ അരങ്ങേറ്റം ഗംഭീരമാക്കി കെ.ആര്‍ കൃഷ്ണകുമാര്‍

കെ ആര്‍ അനൂപ്

ശനി, 31 ഡിസം‌ബര്‍ 2022 (10:23 IST)
2022ല്‍ അരങ്ങേറ്റം ഗംഭീരമാക്കിയ തിരക്കഥാകൃത്താണ് കെ.ആര്‍ കൃഷ്ണകുമാര്‍. 2 സിനിമകളാണ് അദ്ദേഹം ചെയ്തത്. ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു തുടക്കം. പിന്നീട് കൂമന്‍ റിലീസായി. രണ്ട് സിനിമകളും പ്രിയ സുഹൃത്ത് ജീത്തു ജോസഫിനൊപ്പം ആയിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 2022 കെ.ആര്‍ കൃഷ്ണകുമാറിന്റെ കരിയറിലെ മികച്ച ഒരു വര്‍ഷമാണ്.
 
'രണ്ട് സിനിമകള്‍ റിലീസായ വര്‍ഷം.
പുതിയത് രണ്ടെണ്ണം ഏതാണ്ട് ഉറപ്പിച്ച വര്‍ഷം.അങ്ങേയറ്റം സന്തോഷഭരിതമായിരുന്ന 2022ന് വിട.'-കെ.ആര്‍ കൃഷ്ണകുമാര്‍ കുറിച്ചു.ഒന്നരവര്‍ഷം എടുത്താണ് 'ട്വല്‍ത് മാന്‍'തിരക്കഥ കൃഷ്ണകുമാര്‍ പൂര്‍ത്തിയാക്കിയത്.12th മാന് ശേഷം കെ.ആര്‍.കൃഷ്ണകുമാര്‍ കഥയും തിരക്കഥയുമെഴുതി ജീത്തു ജോസഫ് സംവിധാനം ചെയ്യ്ത കൂമന്‍ നവംബര്‍ 4, വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്. 
 
 
പതിനാറാം വിവാഹ വാര്‍ഷികം ഡിസംബര്‍ 13ന് ആയിരുന്നു അദ്ദേഹം ആഘോഷിച്ചത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍