'കാവല്‍' റിലീസിനൊരുങ്ങുന്നു, പുതിയ അപ്‌ഡേറ്റ് നല്‍കി സുരേഷ് ഗോപി

കെ ആര്‍ അനൂപ്

തിങ്കള്‍, 28 ജൂണ്‍ 2021 (14:04 IST)
സുരേഷ് ഗോപിയുടെ കാവല്‍ റിലീസിന് ഒരുങ്ങുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. തന്റെ ഭാഗത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി സുരേഷ് ഗോപി. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തുവരുമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.
 
തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. കാവല്‍ തീയറ്ററുകളില്‍ തന്നെ എത്തുമെന്ന ഉറപ്പ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് നല്‍കിയിരുന്നു.നെറ്റ്ഫ്‌ലിക്സും സീഫൈവും തന്നെ സമീപിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രഞ്ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍