ദൃശ്യ വിസ്മയത്താൽ തീർത്ത ഗംഭീര തിയേറ്റർ അനുഭവമാണ് കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി കഥയെഴുതി സംവിധാനം ചെയ്ത സിനിമയിൽ ഋഷഭ് ഷെട്ടി തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. റിലീസ് ചെയ്ത് രണ്ടാം ദിനം മികച്ച കുതിപ്പാണ് സിനിമ കാഴ്ച വെയ്ക്കുന്നത്. പാൻ ഇന്ത്യൻ റിലീസ് ആയെത്തിയ കാന്താര രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ്.
ഓപ്പണിങ് ദിനത്തിൽ തന്നെ ഇന്ത്യയിൽ നിന്ന് മാത്രമായി 61.85 കോടി കളക്ഷൻ ചിത്രം നേടിയിരുന്നു. കന്നഡയിൽ നിന്ന് 19.6 കോടി, തെലുങ്കിൽ നിന്ന് 13 കോടി, ഹിന്ദിയിൽ നിന്ന് 18.5 കോടി, തമിഴിൽ നിന്ന് 5.5 കോടി, മലയാളത്തിൽ നിന്ന് 5.25 കോടിയുമാണ് ചിത്രം ആദ്യ ദിനം കളക്ട് ചെയ്തത്. 45 കോടി രൂപയാണ് രണ്ടാം ദിനത്തിൽ ചിത്രം നേടിയത്.