വിവാഹത്തെ കുറിച്ച് വിശദമായി അറിയാനും കുടുംബ ജീവിതം വിജയകരമായിരിക്കുമോ എന്ന സംശയം മാറ്റാനുമാണ് താരം ജ്യോത്സ്യനെ കണ്ടെതെന്നാണ് സംസാരം. മണിക്കൂറുകളോളം ജോത്സ്യനൊപ്പം ചെലവഴിച്ച കങ്കണ കരിയറിനെ കുറിച്ചും അമ്മയുടെ ആരോഗ്യത്തെ കുറിച്ചുമൊക്കെ അന്വേഷിച്ചറിഞ്ഞുവെന്നാണ് പാപ്പരാസികൾ പറയുന്നത്. മനു വേട്സ് തനു എന്ന ചിത്രത്തിലൂടെ മൂന്നാം തവണയാണ് കങ്കണയെ തേടി ദേശീയ പുരസ്കാരമെത്തുന്നത്.