'ചെണ്ടക്കോല്‍ സമ്മാനിച്ച എഴുത്തുകാരന്‍';ടി.പി. രാജീവനിന്റെ ഓര്‍മ്മകളിലാണ് നടന്‍ കൈലാഷ്, വീഡിയോ

കെ ആര്‍ അനൂപ്

വ്യാഴം, 3 നവം‌ബര്‍ 2022 (14:57 IST)
സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ 'മഹാറാണി'തിരക്കുകളില്‍ ആയിരുന്നു നടന്‍ കൈലാഷ്. തനിക്ക് ചെണ്ടക്കോല്‍ സമ്മാനിച്ച അന്തരിച്ച എഴുത്തുകാരന്‍ ടി.പി. രാജീവനിന്റെ ഓര്‍മ്മകളിലാണ് നടന്‍ 
 
കൈലാഷിന്റെ വാക്കുകളിലേക്ക്
 
ചെണ്ടക്കോല്‍ സമ്മാനിച്ച എഴുത്തുകാരന്‍
 
മലയാളമനോരമ കോഴിക്കോട്, വടകരയില്‍ സംഘടിപ്പിച്ച 'കേരള ക്യാന്‍' എന്ന പരിപാടിയില്‍വെച്ചാണ് ടി.പി. രാജീവന്‍ എന്ന എഴുത്തുകാരനെ ഞാന്‍ നേരില്‍ പരിചയപ്പെടുന്നത്. പ്രോഗ്രാമിനുശേഷം സ്ഥലത്തെ ഒരു പ്രധാനിയുടെ വീട്ടില്‍ ഭക്ഷണം കഴിക്കാനായി ഞങ്ങള്‍ ഒത്തുചേര്‍ന്നു. അവിടെ ഒരു ചെണ്ടക്കാരന്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ തനതുവാദ്യമായ ചെണ്ട കണ്ടപ്പോള്‍ എനിക്കതില്‍ കൊട്ടാനൊരു കൊതി. കൊട്ടിനോക്കിക്കൊള്ളാന്‍ ചെണ്ടക്കാരന്‍സുഹൃത്ത് പറഞ്ഞെങ്കിലും ധൈര്യം വന്നില്ല. 'ചെണ്ടക്കോല്‍ ഞാനെടുത്തു തരാം' എന്നു പറഞ്ഞ് ടി.പി. ഉടന്‍ ഇടപെട്ടു. ഗുരുവില്‍നിന്ന് ശിഷ്യന്‍ എന്നപോലെ ടി.പി.യുടെ കാല്‍ തൊട്ട് വന്ദിച്ച് ഞാന്‍ ചെണ്ടക്കോല്‍ ഏറ്റുവാങ്ങുകയും ചെണ്ട കൊട്ടുകയും ചെയ്തു. അന്നവിടുന്നു പിരിയുമ്പോള്‍ 'ദീര്‍ഘകാലം' എന്ന തന്റെ കവിതാസമാഹാരവും അദ്ദേഹം എനിക്കു സമ്മാനിച്ചു. നടിയായ അനുമോളും ജോളിച്ചേട്ടനും സാക്ഷികള്‍.
 
പിന്നീടു പലതവണ ടി.പി.യെ കണ്ടിട്ടുണ്ട്.. സംസാരിച്ചിട്ടുണ്ട്. 
ഇപ്പോഴിതാ അദ്ദേഹം കടന്നുപോയിരിക്കുന്നു.
പെട്ടെന്നു വിടപറഞ്ഞെങ്കിലും ടി.പി. രാജീവന്‍ എന്ന എഴുത്തുകാരന്‍ സമ്മാനിച്ച കവിതകളും നോവലുകളും മറ്റ് ആഖ്യാനങ്ങളും ദീര്‍ഘകാലം നിലനില്ക്കുകതന്നെ ചെയ്യും. 
ഗുരുതുല്യനായ എഴുത്തുകാരന് പ്രണാമം!
 
മനോരമ ന്യൂസിലെ സുഹൃത്തായ റോമി മാത്യു അന്നു പകര്‍ത്തിയ ചിത്രങ്ങള്‍ ഇന്നെനിക്ക് അയച്ചു തരുമ്പോള്‍ അതെനിക്ക് വെറും ചിത്രങ്ങളല്ല, ഓര്‍മകളുടെ മാണിക്യമാകുന്നു...
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaillash (@kaillash7)

 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍