മലയാള സിനിമയിൽ ന്യൂ ജനറേഷൻ എന്നൊന്നില്ലെന്നും ചെറുപ്പക്കാരായ സിനിമാക്കാരിൽ പലരും നിർമിക്കുന്നത് പഴയ കാലഘട്ടത്തിലെ സിനിമകളാണെന്നും അടൂർ ഗോപാലകൃഷ്ണൻ. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ പാമ്പാടിയിലെ ദക്ഷിണമേഖലാ കാമ്പസ് സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.