അവസരം ലഭിച്ചാല്‍ ഇനിയും കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിക്കും
തിരുവന്തപുരം:കാമസൂത്രയുടെ പരസ്യത്തില്‍ അവസരം ലഭിച്ചാല്‍ അഭിനയിക്കുമെന്ന് ശ്വേത മേനോന്‍ .
കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദമില്ലെന്നും അവസരം ലഭിച്ചാല്‍ ഇനിയും അഭിനയിക്കാന്‍ തയ്യാറാണെന്നുമാണ് താരം പറഞ്ഞത്.ഗ്ലാമര്‍ റോള്‍ അഭിനയിക്കണമെന്ന് കരുതിയല്ല താന്‍ റോളുകള്‍ തിരഞ്ഞെടുക്കുന്നതെന്നും തന്റെ കഥാപാത്രത്തിന് സിനിമയിലുള്ള പ്രാധാന്യമെ താന്‍ നോക്കാറുള്ളുവെന്നും ശ്വേത പറഞ്ഞു .
കളിമണ്ണ് എന്ന സിനിമയില്‍ വിവാദമാകേണ്ട ഒന്നും ഉണ്ടായിരുന്നില്ല തന്റെ തുറന്നു പറച്ചിലാണ് വിവാദമുണ്ടാക്കിയത് ശ്വേത പറയുന്നു.
ഗൂഗിള്‍ ഹാങ് ഔട്ടില്‍ ഒരു സ്വകാര്യചാനലിനുവേണ്ടി തന്റെ ആരാധകരുമായി സംവദിക്കുകയായിരുന്നു ശ്വേത.