ഫഹദ് ഫാസിലിന്റെ ത്രില്ലര്‍,വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി ഇരുള്‍

കെ ആര്‍ അനൂപ്

വെള്ളി, 18 ജൂണ്‍ 2021 (12:45 IST)
ഏപ്രില്‍ രണ്ടിന് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്ത മിസ്റ്ററി-ത്രില്ലര്‍ ചിത്രമാണ് ഇരുള്‍. ഫഹദ് ഫാസില്‍ സൗബിന്‍ സാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്ത ചിത്രത്തിന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമയുടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍.
 
ഇന്ന് (ജൂണ്‍ 18) രാത്രി 7 മണിക്ക് ഏഷ്യാനെറ്റിലൂടെ ഇരുള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരിലേക്ക് എത്തും.
 
ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും സംയുക്തമായാണ് ഇരുള്‍ നിര്‍മ്മിച്ചത്. ക്യാമറ ജോമോന്‍ ടി ജോണ്‍,ഷമ്മര്‍ മുഹമ്മദ് എഡിറ്റിംഗും കൈകാര്യം ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍