കമലഹാസനൊപ്പം ദശാവതാരമടക്കമുള്ള നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്തുവെങ്കിലും ഒരു വിഭാഗം മാധ്യമങ്ങൾ അതൊന്നും കണ്ടില്ല. ജാക്കി ചാനൊപ്പം അഭിനയിച്ചിട്ടും ഈ രീതികൾക്ക് മാറ്റമുണ്ടായില്ല. ആദ്യ ചിത്രമായ മർഡറിന് ശേഷം എല്ലായിപ്പോഴും സെക്സ് സിംബൽ എന്ന രീതിയിലാണ് മാധ്യമങ്ങൾ പരിഗണിച്ചത്. പിന്നീട് മാധ്യമങ്ങളുടെ ഈ കാഴ്ചപ്പാട് കാര്യമായി എടുക്കേണ്ട എന്ന മനോഭാവം പുലർത്താനാണ് ഞാൻ ശ്രമിച്ചത്. താരം പറഞ്ഞു.
കുടുംബത്തിൽ നിന്നുള്ള പിന്തുണ പോലുമില്ലാതെയാണ് ഞാൻ ഈ നിലയിലെത്തിയത്. എൻ്റെ നാട്ടിൽ സ്ത്രീകൾക്ക് കന്നുകാലികളുടെ വില മാത്രമാണ് ലഭിക്കുന്നതെന്ന പ്രസ്താവന വിമർശനങ്ങൾക്കിടയാക്കി. പ്രശസ്തിയുള്ളതിനാൽ ഞാൻ പറയുന്ന കാര്യങ്ങൾക്ക്ക് അല്പമെങ്കിലും ചലനം സ്ത്രീകളുടെ അവസ്ഥയിൽ മാറ്റമുണ്ടാക്കാൻ സാധിച്ചേക്കാം. ഞാൻ അതിനായി ശ്രമിച്ചിരുന്നെങ്കിലും മാധ്യമങ്ങൾ തൻ്റെ ശരീരം എത്ര ഗ്ലാമറസാണെന്നും ബിക്കിനിയിൽ എന്ത് ഭംഗിയാണെന്നും മാത്രമാണ് പറഞ്ഞിരുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മല്ലിക പറഞ്ഞു.