മലയാള സംഗീത രംഗത്ത് അടുത്തിടെയായി ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണൻ. ഒറിജിനൽ ഗാനങ്ങൾക്ക് ഭാവം പകർന്ന് കവർ സോംഗുകൾ പുറത്തിറക്കുന്ന ഹരീഷിന് ആരാധകരെ പോലെ തന്നെ വിമർശകരും ധാരളമുണ്ട്. ഒറിജിനൽ എന്ന് പൊതുസമൂഹത്തിന്റെ ധാരണയിലുള്ള പാട്ടുകളെ ഹരീഷ് നീട്ടി പാടുകയും പാട്ടിനെ നശിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് വിമർശകരുടെ പക്ഷം. എന്നാൽ വിമർശകർ ഉണ്ടെന്ന പോലെ ഹരീഷിന്റെ ഗാനങ്ങളുടെ ശൈലിയെ ഇഷ്ടപ്പെടുന്നവരും ധാരാളമാണ്.
മുൻപും പല തവണ തന്റെ ശൈലിയെ പറ്റിയുള്ള എതിർപ്പുകൾക്ക് മറുപടി നൽകിയിട്ടുണ്ടെങ്കിലും ഇത്തവണ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രതികരിച്ചിരിക്കുകയാണ് ഹരീഷ്. ഏതു പാട്ടും വിശ്വസ്‍തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും. മനസ്സില്‍ പതിഞ്ഞ പഴയ ഗാനം ആണെങ്കില്‍ തികച്ചും സൌജന്യമായി. ബന്ധപ്പെടുക, എലാസ്‍ട്രിക്ക് ഏട്ടൻ, ഷൊറണൂര്‍ എന്നാണ് ഹരീഷ് ശിവരാമകൃഷ്‍ണൻ എന്നാണ് വിമർശകരോടുള്ള പ്രതികരണമായി ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത്.