മമ്മുട്ടിയും മോഹന്‍ലാലും ഈ പ്രായത്തിലും സംവിധായകന്റെ സമയത്തിന് എത്തുന്നവര്‍:ഹരീഷ് പേരടി

കെ ആര്‍ അനൂപ്

വ്യാഴം, 6 ഒക്‌ടോബര്‍ 2022 (08:55 IST)
തൊഴില്‍ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണെന്ന് ഹരീഷ് പേരടി. നടന്‍ ശ്രീനാഥ് ഭാസിയെ വിലക്കിയതിനെതിരെ സിനിമാരംഗത്തുള്ള നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടിക്ക് പിന്നാലെ ഹരീഷ് പേരടിയും ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി.
 
ഹരീഷ് പേരടിയുടെ വാക്കുകള്‍
 
സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ട് രാവിലെ എത്തേണ്ട നായക നടന്‍ ഉച്ചക്ക് ഒരു മണിക്ക് എത്തിയാല്‍ ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും...നിരന്തരമായി ആവര്‍ത്തിച്ചാല്‍ ചെറിയ ബഡ്ജറ്റില്‍ ലോകോത്തര സിനിമകളുണ്ടാക്കുന്ന ഈ കുഞ്ഞു മലയാളത്തിന് അത് സഹിക്കാവുന്നതിന്റെയും അപ്പുറമാണ്...അഹങ്കാരമാണ്..അത് നിര്‍മ്മാതാവിന്റെയും സഹ നടി നടന്‍മാരുടെയും തൊഴില്‍ നിഷേധിക്കലാണ്...അവരുടെ അന്നം മുട്ടിക്കലാണ് ....രജനികാന്തും,കമലഹാസനും,ചിരംജീവിയും,മമ്മുട്ടിയും,മോഹന്‍ലാലും ഈ പ്രായത്തിലും സംവിധായകന്റെ സമയത്തിനെത്തുന്നവരാണ് ...യന്തിരന്റെ ഷൂട്ടിങ്ങ് സമയത്ത് ചെന്നൈയിലെ ട്രാഫിക്ക് ബ്ലോക്കില്‍പ്പെട്ട രജനി സാര്‍ ഒരു പോലിസുകാരന്റെ ബൈക്കില്‍ കയറി സമയത്തിന് ലോക്ഷേനില്‍ എത്തിയപ്പോള്‍ അന്ന് ചെന്നൈ നഗരം പുരികം മേലോട്ട് ഉയര്‍ത്തി അത്ഭുതം കൊണ്ടതാണ് ...തൊഴില്‍ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണ്..അങ്ങോട്ടും..ഇങ്ങോട്ടും...മലയാളത്തിലെ നിര്‍മ്മാതക്കളുടെ ഈ ചെറിയ ചൂരല്‍ പ്രയോഗത്തോടൊപ്പം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍