ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡിസംബർ 29നാണ് ചിത്രം സ്ട്രീം ചെയ്തു തുടങ്ങുക. ഓണം റിലീസായി പ്ലാൻ ചെയ്തിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വൈകി ഡിസംബർ ഒന്നിനാണ് റിലീസ് ചെയ്തത്. തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം കൊയ്തില്ലെങ്കിലും തങ്ങൾക്ക് ലാഭം നൽകിയ ചിത്രമാണ് ഗോൾഡെന്ന് ചിത്രത്തിൻ്റെ നിർമാതാക്കൾ അറിയിച്ചിരുന്നു.