കാസ്റ്റിങ് കൗച്ച് തടഞ്ഞു, എനിക്ക് സിനിമയിൽ അവസരം നഷ്ടപ്പെട്ടു: ഗോകുൽ സുരേഷ്

അഭിറാം മനോഹർ

ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (13:13 IST)
മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് തുറന്ന് പറഞ്ഞ് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്. നിവിന്‍ പോളിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം.
 
എപ്പോഴും ഒരു ജെന്‍ഡര്‍ മാത്രമാണ് ദുരനുഭവം നേരിടുന്നതെന്ന് പറയാനാകില്ല. കാസ്റ്റിങ് കൗച്ച് നേരിടുന്ന നടന്മാര്‍ക്ക് സിനിമകള്‍ നഷ്ടമാകുന്ന അവസ്ഥയുണ്ടാകാം. അത്തരം അവസ്ഥയിലൂടെ തുടക്കകാലത്ത് ഞാനും കടന്നുപോയിട്ടുണ്ട്. അതേ പറ്റി സംസാരിക്കാന്‍ താത്പര്യമില്ല.കാസ്റ്റിങ് കൗച്ചിന് കാരണമായ ഒരാളെ ഞാന്‍ തക്കതായ രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ എനിക്ക് സിനിമ നഷ്ടപ്പെട്ടു.
 
 ജെനുവിന്‍ കേസില്‍ ഇരകള്‍ക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടത്. പക്ഷേ നിവിന്‍ ചേട്ടന്റെ പോലെ നിരപരാധിയെന്ന് ഞാന്‍ വിശ്വസിക്കുന്ന കേസിലൊക്കെ വിഷമമുണ്ട്. ഞാനെന്നൊരു മനുഷ്യന്‍ ഞാന്‍ ഹീറോയായി കാണുന്ന ഒരാള്‍ ഇരയായി എന്നറിഞ്ഞതില്‍ വിഷമമുണ്ട്. മുന്‍പ് പറഞ്ഞത് പോലെ ഞാനും ഇരയായിടുണ്ട്. അത് ഇപ്പോള്‍ പറയാന്‍ താത്പര്യമില്ല. ഇങ്ങനെ ഒരുപാട് സംഭവങ്ങള്‍ നമുക്ക് വിശ്വസിക്കാന്‍ പറ്റുന്നതിനുമപ്പുറമുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ട്.
 
 ചിലരുടെ ദുഷ്പ്രവര്‍ത്തി കാരണം സിനിമ മേഖലയെ അടച്ചാക്ഷേപിക്കരുത്. പോലീസും കോടതിയും പോലുള്ള സംവിധാനങ്ങളാണ് നമുക്ക് വ്യക്തത തരേണ്ടത്. മലയാളത്തില്‍ മാത്രമല്ല മറ്റ് ഇന്‍ഡസ്ട്രികളിലും ഇതിന്റെ 100 മടങ്ങ് സംഭവിക്കുന്നുണ്ട്. സിനിമ മാത്രമല്ല, പല ഇന്‍ഡസ്ട്രികളിലും ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഗോകുല്‍ സുരേഷ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍