അമ്മയ്‌ക്കൊപ്പം ഗോകുല്‍ സുരേഷ്, അച്ഛനൊപ്പം ബിഗ് സ്‌ക്രീനിലേക്ക് മകന്‍, പാപ്പന്‍ ട്രെയിലര്‍ ഇന്ന്

കെ ആര്‍ അനൂപ്

ശനി, 16 ഏപ്രില്‍ 2022 (14:54 IST)
സിനിമ താരങ്ങളുടെ വിഷു വിശേഷങ്ങള്‍ തീരുന്നില്ല. മറ്റു തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ഇത്തവണ കുടുംബത്തോടൊപ്പമായിരുന്നു നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ് വിഷു ആഘോഷിച്ചത്.
 
അമ്മ രാധികയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് പ്രിയപ്പെട്ടവര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നത്.Wishing everyone a very happy and prosperous Vishu!' എന്നാണ് നടന്‍ കുറിച്ചത്.
 
അതേസമയം ഗോകുലും അച്ഛന്‍ സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന പാപ്പന്‍ റിലീസിന് ഒരുങ്ങുകയാണ്. ഇന്ന് വൈകുന്നേരം ട്രെയിലര്‍ പുറത്തിറങ്ങും. ജോഷി സംവിധാനം ചെയ്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍