'ആര്‍സിബി കപ്പടിക്കാതെ ഞാന്‍ കല്ല്യാണം കഴിക്കില്ല'; സോഷ്യല്‍ മീഡിയയില്‍ വൈറലായി ആരാധിക

ബുധന്‍, 13 ഏപ്രില്‍ 2022 (12:27 IST)
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ 23 റണ്‍സിനാണ് ആര്‍സിബി തോല്‍വി വഴങ്ങിയത്. ഇത് ആരാധകരെ ഏറെ നിരാശപ്പെടുത്തി. 
 
ചെന്നൈ vs ബാംഗ്ലൂര്‍ മത്സരത്തിനിടെ കാണികള്‍ക്കിടയില്‍ നിന്ന് ഒരു യുവതി എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ചു. ആര്‍സിബി ആരാധികയാണ് ഈ യുവതി. 'ആര്‍സിബി ഐപിഎല്‍ കിരീടം നേടാതെ ഞാന്‍ കല്ല്യാണം കഴിക്കില്ല' എന്ന പോസ്റ്ററുമായാണ് യുവതി മത്സരം കാണാന്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍