പിതാവിന്റെ ശവപ്പെട്ടിക്ക് മുന്നില്‍ നിന്ന് ഫോട്ടോഷൂട്ട് നടത്തിയ മോഡല്‍ വിവാദത്തില്‍. ഫ്‌ളോറിഡയിലെ ഫിറ്റ്‌നെസ് മോഡലായ ജെയ്ന്‍ റിവേരയാണ് പിതാവിന്റെ ശവപ്പെട്ടിക്ക് മുന്നില്‍ നിന്ന് വ്യത്യസ്ത രീതിയിലുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ പോസ് ചെയ്തത്. ഈ ചിത്രങ്ങള്‍ ജെയ്ന്‍ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 'എന്റെ പിതാവ് മരിച്ചു' എന്നു പറഞ്ഞാണ് ജെയ്ന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
'പൂമ്പാറ്റ ദൂരെയ്ക്ക് പറന്നുപോയി. ആദരാഞ്ജലികള്‍ പാപ്പി...നിങ്ങള്‍ എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. വളരെ നല്ല രീതിയിലാണ് നിങ്ങള്‍ ഈ ഭൂമിയില്‍ ജീവിച്ചത്,' പിതാവിന്റെ ശവപ്പെട്ടിക്കു മുന്നില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ജെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു.
വിവാദമായതിനു പിന്നാലെ ഈ ചിത്രങ്ങള്‍ ട്വിറ്ററില്‍ നിന്നു നീക്കിയിട്ടുണ്ട്. സ്വന്തം പിതാവിനോട് ഇങ്ങനെയാണോ ബഹുമാനം കാണിക്കുന്നതെന്നാണ് നിരവധി പേര്‍ ചോദിച്ചിരിക്കുന്നത്.