'സ്വയം സ്‌നേഹിക്കാന്‍ പരിശീലിക്കുക';യോഗ ദിനത്തില്‍ അനുമോള്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 21 ജൂണ്‍ 2021 (11:11 IST)
അന്താരാഷ്ട്ര യോഗ ദിനത്തില്‍ തങ്ങളുടെ ആരാധകരെ കൂടി യോഗയിലേക്ക് ആകര്‍ഷിക്കാന്‍ സിനിമ താരങ്ങളും രംഗത്ത് എത്താറുണ്ട്. യോഗ പരിശീലിക്കുന്ന തന്റെ ചിത്രങ്ങള്‍ പങ്കു വച്ചു കൊണ്ടാണ് നടി അനുമോള്‍ എത്തിയത്.
 
അനുമോളിന്റെ വാക്കുകളിലേക്ക്
 
'സന്തോഷം ഒരു ആന്തരികമായ ജോലിയാണ്.എല്ലാ ദിവസവും യോഗ ദിനവും ഫാദേഴ്‌സ് ഡേയും മദേഴ്‌സ് ഡേയും വാലന്റൈന്‍സ് ഡേയും പിന്നെ നമ്മുടെ ദിവസവും ആയിരിക്കണം. സ്വയം സ്‌നേഹിക്കാന്‍ പരിശീലിക്കുക, നിങ്ങളുടെ ഏറ്റവും മികച്ച പതിപ്പായി മാറുന്നതിനുള്ള മികച്ച പ്രക്രിയയുമായി പ്രണയത്തിലാകുക'- അനുമോള്‍ കുറിച്ചു. 
 
യോഗ സൗഖ്യത്തിനായി- എന്നതാണ് ഈവര്‍ഷത്തെ യുണൈറ്റഡ് നേഷന്‍സിന്റെ വെബ്സൈറ്റ് തീം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍