ദുല്‍ഖറിന്റെ 'കുറുപ്പ്' എങ്ങനെയായിരിക്കും ? ആദ്യ സൂചന മാര്‍ച്ച് 26 ന്

കെ ആര്‍ അനൂപ്

തിങ്കള്‍, 22 മാര്‍ച്ച് 2021 (11:19 IST)
ആരാധകര്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കുറുപ്പ്. സിനിമ എങ്ങനെയായിരിക്കുമെന്ന ആദ്യ സൂചന മാര്‍ച്ച് 26 ന് പുറത്തിറങ്ങുമെന്ന് ദുല്‍ഖര്‍ അറിയിച്ചു. സ്‌റ്റൈലിഷ് സ്യൂട്ട് ഗെറ്റപ്പിലുളള നടന്റെ പുതിയ ലുക്കും അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചു. ടീസര്‍ പുറത്തുവരുന്നതോടെ സിനിമയെ കുറിച്ചുള്ള ഒരു സൂചന ലഭിക്കുമെന്ന സന്തോഷത്തിലാണ് ആരാധകര്‍.മെയ് 28-ന് ചിത്രം തിയേറ്ററുകളിലെത്തും. 
 
ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണ് 'കുറുപ്പ്'. 'സെക്കന്‍ഡ് ഷോ' സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രമൊരുക്കുന്നത്.ജിതിന്‍ കെ ജോസിന്റെയാണ് കഥ.കെ എസ് അരവിന്ദ്, ഡാനിയല്‍ സയൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍