ദുൽഖർ വീണ്ടും തമിഴിലേക്ക്, വിജയുടെ മകൻ ജെയ്സൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാകും ?

അഭിറാം മനോഹർ

വ്യാഴം, 22 ഫെബ്രുവരി 2024 (19:47 IST)
തമിഴ് നടന്‍ വിജയിയുടെ മകന്‍ ജെയ്‌സണ്‍ സംവിധായകനായി അരങ്ങേറുന്ന സിനിമയില്‍ നായകനാവുക മലയാളി യുവതാരമായ ദുല്‍ഖര്‍ സല്‍മാനെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും തമിഴ് മാധ്യമങ്ങള്‍ പറയുന്നു.
 
നിലവില്‍ കമല്‍ഹാസന്‍ മണിരത്‌നം സിനിമയായ തഗ് ലൈഫിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. തെലുങ്കിലും ദുല്‍ഖറിന്റേതായി ഒരു സിനിമ ഒരുങ്ങുന്നുണ്ട്. തഗ് ലൈഫില്‍ ദുല്‍ഖറിനെ കൂടാതെ ജയം രവി,തൃഷ,അഭിരാമി,ഗൗതം കാര്‍ത്തിക്,ജോജു ജോര്‍ജ്,ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. മലയാളത്തില്‍ കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖര്‍ അവസാനമായി ചെയ്ത സിനിമ. ചിത്രത്തിന് പക്ഷേ ബോക്‌സോഫീസില്‍ വലിയ ചലനമൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍