''ഭീമന്റെ എല്ലാ ഭാവങ്ങളും ഒത്തുവരുന്ന ഒരാള്‍ ഇന്ന് ലോകസിനിമയില്‍ മോഹന്‍ലാല്‍ മാത്രമാണ് എന്ന് എല്ലാ മലയാളികളെയും പോലെ ഞാനും വിശ്വസിക്കുന്നു. ഈ സിനിമ ചെയ്യുന്നെങ്കില്‍ അത് മോഹന്‍ലാലിനെവെച്ച് മാത്രമായിരിക്കും. രണ്ടാമൂഴം സിനിമയാക്കുന്നെങ്കില്‍ അത് ലോക സിനിമയായി മാത്രമേ ചെയ്യൂ എന്നായിരുന്നു എംടിയുടെ മനസ്സിൽ. എംടിയുടെ ആഗ്രഹ പ്രകാരം അത് ലോകസിനിമയായി ചെയ്യാമെന്നും അത്രയും വലിയ ബജറ്റില്‍ സിനിമ ചെയ്യാന്‍ തയ്യാറായ നിര്‍മ്മാതാക്കളെ കണ്ടെത്തിക്കോളാമെന്നും പറഞ്ഞതോടെ അദ്ദേഹം സമ്മതം മൂളി''. ശ്രീകുമാർ പറയുന്നു.
ഞാന്‍ എന്നെങ്കിലും രണ്ടാമൂഴം ചെയ്യുന്നെങ്കില്‍ അത് മോഹന്‍ലാലിനെ വെച്ച് മാത്രമായിരിക്കുമെന്ന് ശ്രീകുമാർ പറയുന്നു. മോഹന്‍ലാല്‍ ഭീമനായി മാത്രമേ താന്‍ രണ്ടാമൂഴത്തിന്റെ ക്യാമറ ചലിപ്പിക്കൂ. അത് എന്ന് നടക്കുന്നോ അന്ന്. അതല്ലെങ്കില്‍ ഈ സിനിമയുടെ തിരക്കഥ എംടിക്ക് തിരിച്ചു കൊടുക്കാമെന്ന് ഞാന്‍ അദ്ദേഹത്തിന് വാക്കു കൊടുത്തിട്ടുണ്ടെന്നും ശ്രീകുമാർ പറയുന്നു.