എന്തുകൊണ്ട് ബിഗ്ബ്രദർ പരാജയപ്പെട്ടു, കാരണം സംവിധായകൻ സിദ്ദിഖ് തന്നെ പറയുന്നു

ഞായര്‍, 2 ഒക്‌ടോബര്‍ 2022 (17:24 IST)
മലയാള സിനിമയിൽ എക്കാലവും പ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. കരിയറിൻ്റെ തുടക്കത്തിൽ മലയാളത്തിലെ എവർഗ്രീൻ സിനിമകൾ സമ്മാനിച്ച സിദ്ദിഖിന് പക്ഷേ അടുത്തകാലത്തൊന്നും ബോക്സോഫീസിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാനിയിട്ടില്ല. 
 
അവസാനമായി ഇറങ്ങിയ മോഹൻലാൽ സിനിമയായ ബിഗ് ബ്രദർ തിയേറ്ററുകളിൽ വമ്പൻ പരാജയം ഏറ്റുവാങ്ങിയിരുണ്ണു. ഇപ്പോഴിതാ സിനിമ പരാജയപ്പെടാനുള്ള കാരണമെന്തെന്ന് തുറന്ന് സംസാരിക്കുകയാണ് സംവിധായകൻ. എൻ്റെ സിനിമകളിൽ ഏറ്റവും കളക്ഷൻ കുറഞ്ഞ ചിത്രമാണ് ബിഗ് ബ്രദർ. മലയാളത്തിൽ പരാജയപ്പെട്ടെങ്കിലും ചിത്രത്തിൻ്റെ ഹിന്ദി ഡബ്ബിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
 
അപ്പോഴാണ് എനിക്ക് സിനിമയിലെ പ്രശ്നം മനസിലായത്. ഈ കഥ നടക്കുന്നത് കേരളത്തിലാണ് എന്ന രീതിയിലാണ് നമ്മുടെ പ്രേക്ഷകർ ഈ സിനിമയെ കണ്ടത്. ശരിക്ക് ഈ സിനിമയുടെ കഥ നടക്കുന്നത് ബെംഗളൂരുവിലാണ്. പക്ഷേ സിനിമയുടെ ഭൂരിഭാഗം സ്വീക്വൻസുകളും കേരളത്തിലാണ് ഷൂട്ട് ചെയ്തത്. അത് എൻ്റെ മിസ്റ്റേക്ക് ആയിരുന്നു. സിദ്ദിഖ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍