'പട്ടിണി കിടന്നെപ്പൊഴും നിങ്ങളതന്നെ അറിയിച്ചില്ല,ആഗ്രഹങ്ങള്‍ക്ക് പിന്നാലെ ഓടാന്‍ എന്നെ വിട്ട ഉപ്പയും ഉമ്മയും'; സംവിധായകന്റെ വാക്കുകള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 21 നവം‌ബര്‍ 2022 (09:10 IST)
നവാഗതനായ മുഹസിന്‍ എന്ന സംവിധായകന്റെ സ്വപ്നമായ സിനിമ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.പട്ടിണി കിടന്നെപ്പൊഴും തന്നെ അറിയിക്കാതെ മകനോട് ആഗ്രഹങ്ങള്‍ക്ക് പുറകെ സഞ്ചരിക്കാന്‍ സമ്മതിച്ച ഉമ്മയ്ക്കും ഉപ്പയ്ക്കമാണ് സംവിധായകന്‍ നന്ദി പറയുന്നത്.ബേസില്‍ ജോസഫ് നായകനായി എത്തുന്ന 'കഠോരമീ അണ്ഡകടാഹം' പൂജ ചടങ്ങുകളോടെ സെപ്റ്റംബര്‍ പകുതിയോടെയാണ് ആരംഭിച്ചത്.സിനിമ പൂര്‍ണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിക്കുന്നത്.
 
മുഹസിനിന്റെ കുറിപ്പ് വായിക്കാം 
 
ബ്രോ.. ഇത് ബ്രോന്റെ ആദ്യത്തെ പടമല്ലെ..?
 
ഒരുപാട് അര്‍ത്ഥങ്ങള്‍ ഉള്ള ഒരു വാചകം ആണത്.. അല്ലെ Thanseem Nk Amjad Karunagappally
 
'സ്വപ്നങ്ങളില്‍ ഒന്ന് യാഥാര്‍ത്ഥ്യമാകുകയാണ്.. ഒരു ചെറിയ ചിരിയോടെ തന്നെ പറയട്ടെ ഈ അണ്ഡകടാഹത്തില്‍ സ്വപ്നങ്ങളിലേക്കുള്ള യാത്ര കഠിനവും കടോരവുമാണ്.. അത് കൊണ്ട് ആ യാത്രയില്‍ ചിലതിന് നേരെ കണ്ണടക്കുക, ചിലത് കണ്ടില്ലെന്ന് നടിക്കുക, എന്തിനാണെന്നോ ഇതിലും വലിയ ഒരു സ്വപ്നം ബാക്കി വെച്ചിട്ടുണ്ട് അതിലേക്ക് വേണ്ടി, ആ സമയത്ത് പലതിനെയും കണ്ടില്ലെന്ന് നടിക്കാതെ, കണ്ണടക്കാതെ അതിനെയെല്ലാം നേരിട്ട് കൊണ്ട് മുന്നോട്ട് പോവാന്‍ വേണ്ടി.''
 
കൂടെ നിന്ന് എന്റെ ആഗ്രഹങ്ങള്‍ക്ക് പിന്നാലെ ഓടാന്‍ എന്നെ വിട്ട എന്റെ ഉമ്മാക്കും ഉപ്പാക്കും, നിങ്ങള് പട്ടിണി കിടന്നെപ്പൊഴും നിങ്ങളതന്നെ അറിയിച്ചില്ല ഞാന്‍ എന്റെ ആഗ്രഹം മാറ്റി നിര്‍ത്തി വരുമെന്ന് വിചാരിച്ചിട്ട് .. എന്റെ പെങ്ങന്മാരോട് അളിയന്മാരോട്, തീര്‍ത്താല്‍ തീരാത്തത്ര കടപ്പാടുകള്‍ ഉണ്ട് 
 
അപ്പോ കൂടെ നിന്ന എല്ലാവര്‍ക്കും.. 
 
പിന്നെ നിന്നോട് അനീസെ 
 
എന്നെ വിശ്വസിച്ച് ഈ സിനിമയുടെ പ്രൊഡ്യൂസറായി മനസു കൊണ്ട് ഒരു അനുജന്റെ സ്ഥാനം തന്ന മനുഷ്യന്‍ Naisam Salam
(സിനിമ ആഗ്രഹിക്കുന്ന പുതുമുഖ ഡയറക്ടേഴ്‌സിനോട്, നിങ്ങള്‍ക്ക് കിട്ടാവുന്ന ഏറ്റവും നല്ല പ്രൊഡ്യൂസറായിരിക്കും ഇത്)
 
രക്തബന്ധത്തിനേക്കാള്‍ വിലയുണ്ട് മറ്റു ബന്ധങ്ങള്‍ക്ക് എന്നു മനസിലാക്കി തന്ന കാക്ക Harshad.പിന്നെ സിനിമ കാണാന്‍ പഠിപ്പിച്ച Muhammed Noushad
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍