ദിലീപ്-ഷാഫി കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നു,എന്റർ ദ ഡ്രാഗണിന്റെ പ്രധാന ലൊക്കേഷൻ ചൈന

അഭിറാം മനോഹർ

വെള്ളി, 22 നവം‌ബര്‍ 2019 (12:51 IST)
കല്യാണരാമനിൽ തുടങ്ങി മലയാളികളെ എന്നെന്നും ചിരിപ്പിച്ചിട്ടുള്ള ദിലീപ് -ഷാഫി കൂട്ടുക്കെട്ട് ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു.  ഷാഫിയുടെ തിരകഥയിൽ എന്റർ ദ ഡ്രാഗൺ എന്ന് പേരിട്ടിരിക്കുന്ന  ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജി സുകുമാറാണ്. 
 
2020 ഓണം റിലീസായി ഒരുക്കുന്ന ചിത്രം ഒരു ബിഗ് ബഡ്ജറ്റ് കോമഡി എന്റർടൈനറായാണ് ഒരുങ്ങുന്നത്. ഇട്ടിമാണിക്ക് ശേഷം ചൈന പ്രധാന പശ്ചാത്തലമായൊരുങ്ങുന്ന മലയാള ചലചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മാർഷ്യൽ ആർട്സിന് പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രം ഒരു സമ്പൂർണ ഫെസ്റ്റിവൽ ചിത്രമായാണൊരുങ്ങുന്നത് എന്നാണ് സൂചന.
 
ജാക്ക് ഡാനിയലാണ് ദിലീപിന്റെ ഏറ്റവും അവസാനമായി ഇറങ്ങിയ ചിത്രം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍