ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും ദിലീപിനൊപ്പം നിന്ന സുഹൃത്താണ് നാദിര്‍ഷാ. ഇരുവരുടെയും സൗഹൃദത്തിന് 34 വര്‍ഷം പഴക്കമുണ്ട്. കൂട്ടുകാരന് അപ്പുറം നാദിര്‍ഷയ്ക്ക് ഒരു സഹോദരന്‍ കൂടിയാണ് ദിലീപ്.തന്റെ അമ്മ പ്രസവിക്കാത്ത സഹോദരനാണ് നാദിര്‍ഷയെന്ന് ദിലീപ് പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രിയപ്പെട്ടവന് ആശംസകളുമായി എത്തിയിരിക്കുകയാണ് താരം.