വര്‍ഷങ്ങളായി മലയാളികളെ ചിരിപ്പിക്കുന്ന താന്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ദിവസവും കരയുകയാണെന്ന് ദിലീപ്. ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന തനിക്ക് ഇവിടെ നിലനില്‍ക്കാന്‍ അത്തരം സിനിമകള്‍ ഉണ്ടാവേണ്ടത് വളരെ ആവശ്യമാണെന്നും താരം പറഞ്ഞു. വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന തന്റെ ഏറ്റവും പുതിയ സിനിമയായ പവി കെയര്‍ ടേക്കര്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ദിലീപ് വികാരാധീനനായത്.