'അതി ജീവിക്കാന്‍ പാട് പെടുന്നത് ദിലീപാണ്..നഷ്ടപെട്ടത് അയാള്‍ക്കാണ്'; സംവിധായകന്‍ അഖില്‍ മാരാരുടെ കുറിപ്പ്

കെ ആര്‍ അനൂപ്

തിങ്കള്‍, 11 ജൂലൈ 2022 (12:08 IST)
അതി ജീവിക്കാന്‍ പാട് പെടുന്നത് ദിലീപാണെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍.അതിനുള്ള കാരണം അയാളുടെ വളര്‍ച്ച ആയിരുന്നു. അയാളെ വീഴ്ത്താന്‍ തക്കം പാര്‍ത്തിരുന്ന ചെന്നായകള്‍ ഒരുമിച്ചതാണ് ഈ കേസും ഗൂഢാലോചനയും എല്ലാം.100% കോടതി അയാളെ വെറുതെ വിടും എന്നുറപ്പുള്ളത് കൊണ്ടാണ് സമൂഹ മധ്യത്തില്‍ അയാളെ കുറ്റവാളി ആയി നിര്‍ത്താന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നത്.. സാമാന്യ ബോധം ഉള്ളവര്‍ക്ക് വേണ്ടിയുള്ള എഴുത്തുവെന്ന് സംവിധായകന്‍ കുറിക്കുന്നു.
 
അഖില്‍ മാരാരുടെ വാക്കുകള്‍
 
DGP റാങ്കില്‍ ഇരുന്ന സത്യ സന്ധയായ ഒരു വനിത പോലീസുദ്യോഗസ്ഥ പറയുന്നത് വിശ്വസിക്കാന്‍ പറ്റില്ല... സത്യസന്ധയായ വനിത ജഡ്ജി തനിക്ക് മുന്നില്‍ വന്ന തെളിവുകള്‍ പരിശോധിച്ച ശേഷം ദിലീപ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ അവരെ മാറ്റാന്‍ സുപ്രീം കോടതിയില്‍ പോകും... അവരെയും വിശ്വാസമില്ല.. പകരം ഇവര്‍ക്ക് വിശ്വാസമാണ് ...ആരെ..? 1.ബാലചന്ദ്ര കുമാറിനെ... അതായത് ഇത്രയേറെ മാനസിക വിഷമം ഉണ്ടാക്കിയ സാഹചര്യത്തിലും സഹപ്രവര്‍ത്തകരില്‍ പലരെയും അടുപ്പിക്കാതെ ഒറ്റപ്പെട്ടു നിന്നപ്പോഴും ദിലീപ് വിളിച്ചു വീട്ടില്‍ കയറ്റി...തന്റെ ഭാര്യയ്ക്കും കുടുംബ അംഗങ്ങള്‍ക്കും ഒപ്പം ഇരുത്തി ഭക്ഷണം നല്‍കിയും വിഷമങ്ങള്‍ പറഞ്ഞും കൂടെ നിര്‍ത്തിയ ഒരുവന്‍..അത്രയേറെ തന്നേ വിശ്വസിച്ചു വീട്ടില്‍ കയറ്റിയ സാഹചര്യത്തില്‍ ആ വീട്ടില്‍ നടന്ന കാര്യങ്ങള്‍ റെക്കോര്ഡ് ചെയ്തു വെച്ചു 4 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പുറത്തു വിട്ടു ദിലീപിനെ ഒറ്റു കൊടുക്കാന്‍ നോക്കിയ പരമ നാറി എന്ന് വിളിച്ചാല്‍ എന്തോ എന്ന് വിളി കേള്‍ക്കാന്‍ അര്‍ഹത ഉള്ള ഒരുവന്‍.. നിങ്ങള്‍ ഒന്നാലോചിച്ചു നോക്കു.. നിങ്ങള്‍ നിങ്ങളുടെ ഒരടുത്ത സുഹൃത്തിനെ വീട്ടില്‍ വിളിച്ചു കയറ്റുന്നു..സ്വാതന്ത്യം നല്‍കുന്നു..അവനെ സഹോദരനെ പോലെ കാണുന്നു.. കുറെ നാള്‍ കഴിയുമ്പോള്‍ അവന്‍ നിങ്ങള്‍ക്ക് ഒരു വീഡിയോ അയച്ചു തരുന്നു..നിങ്ങളുടെ കിടപ്പറ രംഗങ്ങള്‍ ഒളിക്യാമറ യില്‍ അവന്‍ പകര്‍ത്തിയിരിക്കുന്നു.. അവന് പണം കൊടുക്കണം... ഇത്തരത്തില്‍ മനോ വൈകല്യം ഉള്ള ഒരുവനെ മാധ്യമങ്ങള്‍ക്കും സാംസ്‌കാരിക നാറികള്ക്കും വിശ്വാസമാണ്... 2.കേരള പോലിസിനെ ചിരിപ്പിച്ചു കൊല്ലും... സത്യം പറയാന്‍ ആണോ മാധ്യമങ്ങള്‍ അതോ മാധ്യമങ്ങള്‍ പറയുന്നതാണോ സത്യം..എന്ന് കോടതിമുറിക്കുള്ളില്‍ അലറിവിളിച്ച പ്രിത്വിരാജിന്റെ ജനഗണമനയിലെ കഥാപാത്രം നമ്പി നാരായണന്റെ അവസ്ഥ കൂടി നമ്മെ ഓര്‍പ്പെടുത്തുമ്പോള്‍ ആ വേഷത്തില്‍ നിന്നും ഇറങ്ങി കഴിഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ പറയുന്നതാണ് സത്യം എന്ന് വിശ്വസിച്ചു നിലപാട് സ്വീകരിച്ചു.. അതി ജീവിക്കാന്‍ പാട് പെടുന്നത് ദിലീപാണ്..നഷ്ടപെട്ടത് അയാള്‍ക്കാണ്..അതിനുള്ള കാരണം അയാളുടെ വളര്‍ച്ച ആയിരുന്നു.. അയാളെ വീഴ്ത്താന്‍ തക്കം പാര്‍ത്തിരുന്ന ചെന്നായകള്‍ ഒരുമിച്ചതാണ് ഈ കേസും ഗൂഢാലോചനയും എല്ലാം.. അയാള്‍ ഒരിക്കലും തിരിച്ചു വരാതിരിക്കാന്‍ ആണ് ഈ കേസ് പരമാവധി നീട്ടി കൊണ്ട് പോകുന്നത്.. 100% കോടതി അയാളെ വെറുതെ വിടും എന്നുറപ്പുള്ളത് കൊണ്ടാണ് സമൂഹ മധ്യത്തില്‍ അയാളെ കുറ്റവാളി ആയി നിര്‍ത്താന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നത്.. സാമാന്യ ബോധം ഉള്ളവര്‍ക്ക് വേണ്ടിയുള്ള എഴുത്തു... അഖില്‍ മാരാര്‍
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍