മലയാളത്തിലും തമിഴിലും ഏറ്റവും മികച്ച നടനാകാന്‍ മമ്മൂട്ടി!

ഗേളി ഇമ്മാനുവല്‍

തിങ്കള്‍, 2 മാര്‍ച്ച് 2020 (15:19 IST)
ക്രിട്ടിക്‍സ് ചോയ്‌സ് ഫിലിം അവാര്‍ഡുകളുടെ നോമിനേഷനുകള്‍ പുറത്തുവന്നിരിക്കുകയാണ്. മലയാളത്തിന്‍റെ മെഗാതാരം മമ്മൂട്ടി രണ്ട് ഭാഷകളില്‍ നിന്ന് മികച്ച നടനുള്ള അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് ‘ഉണ്ട’ എന്ന ചിത്രത്തിനും തമിഴില്‍ നിന്ന് ‘പേരന്‍‌പ്’ എന്ന ചിത്രത്തിനുമാണ് മികച്ച നടനായി മമ്മൂട്ടിയെ നാമനിര്‍ദ്ദേശം ചെയ്‌തിരിക്കുന്നത്.
 
രണ്ട് ഭാഷകളില്‍ നിന്ന് മികച്ച നടനുള്ള നാമനിര്‍ദ്ദേശം ലഭിക്കുന്ന ഏകതാരവും മമ്മൂട്ടിയാണ് എന്നതാണ് സവിശേഷത. 
 
മലയാളത്തിലെ മികച്ച നടനാവാനുള്ള നാമനിര്‍ദ്ദേശ പട്ടിക ഇങ്ങനെയാണ്:
 
സുരാജ് വെഞ്ഞാറമ്മൂട് (വികൃതി)
സൌബിന്‍ ഷാഹിര്‍ (കുമ്പളങ്ങി നൈറ്റ്‌സ്)
മമ്മൂട്ടി (ഉണ്ട)
നിവിന്‍ പോളി (മൂത്തോന്‍)
ആസിഫ് അലി (കെട്ട്യോളാണ് എന്‍റെ മാലാഖ)
 
തമിഴിലെ മികച്ച നടനാവാനുള്ള നാമനിര്‍ദ്ദേശ പട്ടിക ഇങ്ങനെയാണ്:
 
കാര്‍ത്തി (കൈതി)
മമ്മൂട്ടി (പേരന്‍‌പ്)
ധനുഷ് (അസുരന്‍)
വിജയ് സേതുപതി (സൂപ്പര്‍ ഡീലക്‍സ്)
എസ് ജെ സൂര്യ (മോണ്‍‌സ്റ്റര്‍)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍