വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി, ഐക്കോണിക് കഥാപാത്രമായി മമ്മൂട്ടി; സിബിഐ 5 - ദ ബ്രെയ്ന്‍ ട്രെയ്‌ലര്‍ കാണാം

വെള്ളി, 22 ഏപ്രില്‍ 2022 (21:52 IST)
അടിമുടി സസ്‌പെന്‍സ് നിറച്ച് സിബിഐ 5 - ദ ബ്രെയ്ന്‍ ട്രെയ്‌ലര്‍. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിന്റെ എല്ലാ ഉദ്വേഗങ്ങളും പ്രേക്ഷകരില്‍ നിറയ്ക്കുന്ന കിടിലന്‍ ട്രെയ്‌ലറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. മമ്മൂട്ടിക്കൊപ്പം ജഗതി, മുകേഷ്, ആശ ശരത്ത്, രമേഷ് പിഷാരടി, സായ് കുമാര്‍, രഞ്ജി പണിക്കര്‍ എന്നിവരും ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 
 
രണ്ട് മണിക്കൂറും 42 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ സീരിസിന്റെ അഞ്ചാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി, മുകേഷ്, ആശ ശരത്ത്, ജഗതി, പിഷാരടി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 


വേള്‍ഡ് വൈഡ് ആയാണ് സിബിഐ 5 റിലീസ് ചെയ്യുന്നത്. ജിസിസിയില്‍ വമ്പന്‍ റിലീസിനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നത്. മേയ് 1 ഞായര്‍ മുതല്‍ അഞ്ച് ദിവസത്തേക്ക് യുഎഇയില്‍ അവധിയാണ്. മലയാളത്തിലെ ഫസ്റ്റ് ഡേ ബോക്‌സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡ് ഇടുകയാണ് സിബിഐ 5 ലക്ഷ്യമിടുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍