മമ്മൂട്ടിയോടൊപ്പം 'സിബിഐ 5'ല്‍ അഭിനയിക്കാന്‍ അവസരം കിട്ടി, മനസ്സില്ലാ മനസ്സോടെ അത് വേണ്ടെന്ന് വെച്ചു, നടന്‍ നവാസ് വള്ളിക്കുന്ന് പറയുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 10 ജനുവരി 2022 (08:55 IST)
നടന്‍ നവാസ് വള്ളിക്കുന്ന് 2018ല്‍ പുറത്തിറങ്ങിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞവര്‍ഷം പ്രേക്ഷകരിലേക്ക് എത്തിയ കുരുതി എന്ന ചിത്രത്തിലെ കഥാപാത്രവും കൈയ്യടി വാങ്ങി. ഇപ്പോഴിതാ മമ്മൂട്ടിയുടെ 'സിബിഐ 5'ല്‍ അവസരം ലഭിച്ചെന്നും എന്നാല്‍ അത് മനസ്സില്ലാ മനസ്സോടെ അത് വേണ്ടെന്ന് വെച്ച് എന്നും നടന്‍ പറയുന്നു.
 
'സിനിമ നടനാവണം എന്നതുള്‍പ്പടെ നടക്കില്ലായെന്ന് കരുതിയ പല കാര്യങ്ങളും സ്വപ്നം പോലെ നടന്നിട്ടുള്ള നല്ല കാലമായിരുന്നു ഈയടുത്ത് കടന്നു പോയ വര്‍ഷങ്ങള്‍... അതില്‍ കൈവിട്ടു പോയ വില മതിക്കാനാവാത്ത ചില നഷ്ടങ്ങളും ഉണ്ട്... സിനിമ കാണാന്‍ തുടങ്ങിയ കാലം തൊട്ട്, മമ്മൂക്ക എന്ന മഹാ നടനെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന സിനിമയാണ് 'ഒരു സിബിഐ ഡയറിക്കുറിപ്പ്...' ആ കുറ്റാന്വേഷണ സിനിമ പരമ്പരയുടെ അഞ്ചാം പതിപ്പില്‍ ആദ്യമായി ഭാഗമാകാന്‍ എനിക്കു വന്ന അവസരം ഞാന്‍ വേറെ ഒരു സിനിമ ചിത്രീകരണത്തില്‍ ആയതിനാല്‍ മനസ്സില്ലാ മനസ്സോടെ ഉപേക്ഷിക്കേണ്ടി വന്നു... നഷ്ടമായത് തിരികെ വരില്ല എന്നറിയാം എങ്കിലും, സമയമായില്ല എന്ന് കരുതി കാത്തിരിക്കും, മമ്മൂക്കയ്ക്കായും ലാലേട്ടനായും ഒന്ന് നേരില്‍ കാണാനും കൂടെ അഭിനയിക്കാനും....'-നവാസ് വള്ളിക്കുന്ന്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍