പോസോപാഗ്നോസിയ അഥവ ഫെയ്സ് ബ്ലൈൻഡ്നെസ് എന്നാണ് ബ്രാഡ് പിറ്റിനെ ബാധിച്ച രോഗാവസ്ഥയുടെ പേര്. പരിചയമുള്ള ആളുകളുടെ മുഖം പോലും മറന്ന് പോകുന്ന രോഗാവസ്ഥയാണിത്. ഒരിക്കല്‍ കണ്ട് പരിചയപ്പെട്ടവരുടെ മുഖവും നേരത്തെ പരിചയമുണ്ടായിരുന്നവരുടെ മുഖവും ഇങ്ങനെ തിരിച്ചറിയാതെ പോകാം. അതേസമയം തലച്ചോറിൻ്റെ മറ്റ് പ്രവർത്തനങ്ങളെയൊന്നും രോഗം ബാധിക്കില്ല.
ഇത് മൂലം പാർട്ടികളിലും പൊതുപരിപാടികളിലും പങ്കെടുക്കാനാവുന്നില്ലെന്നും ആരും തന്നെ വിശ്വസിക്കുന്നില്ലെന്നും പകരം തനിക്ക് അഹങ്കാരമാണെന്നാണ് എല്ലാവരും കരുതുന്നതെന്നും ബ്രാഡ് പിറ്റ് പറഞ്ഞു. ഈ രോഗം ചികിത്സയിലൂടെ ഭേദപ്പെടുത്താൻ പറ്റില്ല. രോഗത്തെ കൈകാര്യം ചെയ്യാനുള്ള പരിശീലനം നേടിയെടുക്കലാണ് പ്രധാനം. പ്രായം കൂടുംതോറും ഇത് കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്യും.