ഒരു വർഷത്തോളമായി രഹസ്യമായി വിവാഹിതരായിരുന്നു, തുറന്ന് സമ്മതിച്ച് നടി ധന്യ ബാലകൃഷ്ണൻ

വ്യാഴം, 29 ഡിസം‌ബര്‍ 2022 (12:15 IST)
ഒരു വർഷക്കാലമായി രഹസ്യമായി വിവാഹിതരാണെന്ന് നടി ധന്യ ബാലകൃഷ്ണനും സംവിധായകൻ ബാലാജി മോഹനും. ബാലാജി മോഹൻ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് വിവരം പരസ്യമാക്കിയത്. അടുത്തിടെ നടി കല്പിക ഗണേഷാണ് ധന്യ രഹസ്യമായി വിവാഹം ചെയ്തെന്ന വാർത്ത അറിയിച്ചത്.
 
ഇതിനെ തുടർന്ന് കല്പിത തങ്ങളുടെ വിവാഹത്തെയും വ്യക്തിജീവിതത്തെയും പറ്റി പരസ്യമായി പറയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ധന്യയെ വിവാഹം ചെയ്ത സംവിധായകൻ ബാലാജി മോഹൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഇതിലാണ് ഇരുവരും വിവാഹിതരാണെന്ന വിവരം വെളിപ്പെട്ടത്.
 
ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ് ധന്യ. ആദ്യ വിവാഹം വേർപെടുത്തിയ ശേഷമാണ് ധന്യയെ ബാലാജി മോഹൻ വിവാഹം ചെയ്തത്.മലയാളത്തിൽ ദുൽഖർ നായകനായ സംസാരം ആരോഗ്യത്തിന് ഹാനികരം, തമിഴിൽ മാരി എന്നീ സിനിമകളുടെ സംവിധായകനാണ് ബാലാജി മോഹൻ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍