നടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡ്യയും വിവാഹിതരാകുന്നു?

തിങ്കള്‍, 14 ഓഗസ്റ്റ് 2023 (10:50 IST)
തമിഴ് സിനിമ നടന്‍ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യയും വിവാഹിതരാകുന്നു. സെപ്റ്റംബര്‍ 13ന് ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തിരുനെല്‍വേലിയില്‍ വെച്ചാകും വിവാഹമെന്നും ഇതിന് ശേഷം ചെന്നൈയില്‍ സിനിമാ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്ന് ഒരുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ പാ രഞ്ജിത് ചിത്രമായ ബ്ലൂ സ്റ്റാറില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയാണ്.
 
തെഗിഡി,പോര്‍ തൊഴില്‍ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യയാകെ ശ്രദ്ധിക്കപ്പെട്ട നടനാണ് അശോക് സെല്‍വന്‍. നിര്‍മ്മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്റെ മകളാണ് കീര്‍ത്തി. മലയാളത്തില്‍ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയിലെ നായികവേഷത്തിലെത്തിയ നടി രമ്യാ പാണ്ഡ്യന്‍ കീര്‍ത്തിയുടെ സഹോദരിയാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍