ആന്‍‌ഡ്രോയ്‌ഡ് കുഞ്ഞപ്പൻ തമിഴിലേക്ക്, വാങ്ങിയത് കെ എസ് രവികുമാര്‍

കെ ആര്‍ അനൂപ്

ബുധന്‍, 11 നവം‌ബര്‍ 2020 (15:17 IST)
'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25' തമിഴിലേക്ക്. കെ എസ് രവികുമാറാണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ശബരി, ശരവണൻ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരം ഉടൻ തന്നെ പുറത്തു വരും.
 
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25ന് മികച്ച പ്രതികരണമാണ് എങ്ങുനിന്നും ലഭിച്ചത്. മികച്ച നടൻ ഉൾപ്പെടെ മൂന്ന് സംസ്ഥാന അവാർഡുകൾ ചിത്രം നേടിയിരുന്നു.
 
അയ്യപ്പനും കോശിയും, കപ്പേള, ഹെലൻ, പ്രതി പൂവൻകോഴി, ചാർലി തുടങ്ങിയവയാണ് തമിഴിലേക്ക് ഉടന്‍ റീമേക്ക് ചെയ്യുന്ന മറ്റ് മലയാള ചിത്രങ്ങൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍